Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karnataka Bulldozer Raj

'ഭാ​ഷാ​പ​ര​മാ​യ പ​രി​മി​തി​ക​ളു​ണ്ട്. പ​ക്ഷേ, മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് ഒ​രു ഭാ​ഷ​യേ ഉ​ള്ളൂ': എ.​എ. റ​ഹിം എംപി

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക​യി​ലെ യെ​ല​ഹ​ങ്ക​യി​ല്‍ വീ​ടു​ക​ള്‍ ഇ​ടി​ച്ചു നി​ര​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന ട്രോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് എ.​എ. റ​ഹിം എം​പി.

"എ​നി​ക്ക് ഭാ​ഷാപ​ര​മാ​യ പ​രി​മി​തി​ക​ളു​ണ്ട്. പ​ക്ഷേ, മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് ഒ​രു ഭാ​ഷ​യേ ഉ​ള്ളൂ. ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യു​ടെ നേ​ര്‍​കാ​ഴ്ച​ക​ള്‍ തേ​ടി​യാ​ണ് അ​വി​ടേ​ക്ക് ചെ​ന്ന​ത്. ശ​ബ്ദ​മി​ല്ലാ​ത്ത, എ​ല്ലാം ന​ഷ്ട​പെ​ട്ട ആ​യി​ര​ത്തോ​ളം ദു​ര്‍​ബ​ല​രാ​യ ഇ​ര​ക​ളെ​യാ​ണ് ഞ​ങ്ങ​ള്‍​ക്ക് അ​വി​ടെ കാ​ണാ​നാ​യ​ത്. ആ ​യാ​ത്ര​യെ കു​റി​ച്ച് ഇ​പ്പോ​ഴും തി​ക​ഞ്ഞ അ​ഭി​മാ​ന​മേ ഉ​ള്ളു'. -റ​ഹിം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

"ആ​രും കാ​ണാ​തെ അ​വ​സാ​നി​ക്കു​മാ​യി​രു​ന്ന കാ​ഴ്ച​ക​ള്‍ ഇ​ന്ന് ലോ​കം കാ​ണു​ന്നു. പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്നു. എ​ന്‍റെ ഇം​ഗ്ലീ​ഷി​ലെ വ്യാ​ക​ര​ണം തി​ര​യു​ന്ന​വ​രോ​ട് ഒ​രു വെ​റു​പ്പു​മി​ല്ല.

ഒ​രു തെ​റ്റു​മി​ല്ലാ​തെ വി​വി​ധ ഭാ​ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന നി​ര​വ​ധി​പേ​ര്‍ നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട​ല്ലോ?. അ​വ​രെ ആ​രെ​യും ഇ​വി​ടെ​യെ​ന്ന​ല്ല, ബു​ള്‍​ഡോ​സ​റു​ക​ള്‍ ജീ​വി​തം ത​ക​ര്‍​ത്ത ദു​ര്‍​ബ​ല​രു​ടെ അ​രി​കി​ല്‍ ഒ​രി​ട​ത്തും ക​ണ്ടി​ട്ടി​ല്ല.'-​റ​ഹിം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up